പോര്‍ട്ട് എലിസബത്ത്ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം

0
65

പോര്‍ട്ട് എലിസബത്ത്: രണ്ടാം ടെസ്റ്റിൽ 101 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം. എയ്ഡന്‍ മാര്‍ക്രം(21), ഹാഷിം അംല(27), എബി ഡി വില്ലിയേഴ്സ്(28) എന്നിവര്‍ക്കൊപ്പം 15 റണ്‍സുമായി പുറത്താകാതെ നിന്ന ത്യൂണിസ് ഡി ബ്രൂയിന്‍ എന്നിവരാണ് വിജയം ഉറപ്പാക്കിയത്. നഥാന്‍ ലയണ്‍ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിംഗ്‌സിന് സമാനമായ രീതിയില്‍ രണ്ടാം ഇന്നിംഗ്‌സിലും റബാഡയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാഡ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. 22 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് റബാഡ ആറ് വിക്കറ്റ് വീഴ്ത്തിയത്. മഹാരാജും ലുംഗി നാഗിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.75 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയും 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷുമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 243 റണ്‍സും ദക്ഷിണാഫ്രിക്ക 382 റണ്‍സും നേടിയിരുന്നു. സെഞ്ച്വറി നേടിയ എബി ഡിവില്ലേഴ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.