മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ ഒഴിവുകള്‍

0
53


മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അഞ്ച് തസ്തികകളില്‍ എട്ട് ഒഴിവുണ്ട്.

സ്പീച്ച് ആന്‍ഡ് ഹിയറിങ് ടെക്‌നീഷ്യന്‍ നാലും ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ഗ്രേഡ്ഒന്ന്, അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ഗ്രേഡ് ഒന്ന്് ഓഡിയോളജിസ്റ്റ് ഗ്രേഡ് ഒന്ന് എന്നിവയില്‍ ഓരോ ഒഴിവുമാണുള്ളത്. വിശദവിവരത്തിനും അപേക്ഷാഫോറം ഡൗണ്‍ലോഡ്‌ചെയ്യാനും www.aiismysore.in www.aiismysore.in website സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി മാര്‍ച്ച് 15.