മോഡേണ്‍ ലുക്കില്‍ ഗോദ നായികയുടെ ആല്‍ബം കാണാം..

0
118

ഗുസ്തി പശ്ചാത്തലമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയിലെ നായിക വാമിഖ ഗാബി വീണ്ടും ശ്രദ്ധേയയാകുന്നു. വാമിഖ അഭിനയിച്ച 100 പെര്‍സന്റ് എന്നുപേരുള്ള മ്യൂസിക്കല്‍ ആല്‍ബമാണ് ഇപ്പോള്‍ വൈറലാകുന്നത്.
പഞ്ചാബി പാട്ട് റിലീസ് ചെയ്ത കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷത്തില്‍ കൂടുതല്‍ ആള്‍ക്കാരാണ് പാട്ടിന്റെ വീഡിയോ കണ്ടിരിക്കുന്നത്.
പഞ്ചാബിക്കാരിയായ വാമിഖ നിരവധി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആല്‍ബം ഒരുക്കിയിരിക്കുന്നത് ഗാരി സന്ധുവാണ്.

മ്യൂസിക്കല്‍ ആല്‍ബത്തില്‍ മോഡേണ്‍ ലുക്കിലാണ് വാമിഖ എത്തുന്നത്.