ശ്രീ​ന​ഗ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ൻ​ഐ​എ റെയ്ഡ്;മൊബൈല്‍ ഫോണുകളും പാക് പതാകയും കണ്ടെത്തി

0
46

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും പാ​ക്കി​സ്ഥാ​ൻ പ​താ​ക​യും പി​ടി​ച്ചെ​ടു​ത്തു. അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ൽ ബാ​ര​ക്കു​ക​ളി​ൽ എ​ൻ​ഐ​എ​യു​ടെ 20 സം​ഘ​ങ്ങ​ളാ​ണ് റെ​യ്ഡി​നെ​ത്തി​യ​ത്. എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ​ക​ളെ​യും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഉ​ച്ച​വ​രെ നീ​ണ്ടു. പ​രി​ശോ​ധ​ന​യി​ൽ ഇ​രു​പ​തി​ൽ അ​ധി​കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി. ജി​ഹാ​ദി സാ​ഹി​ത്യം, പാ​ക് പ​താ​ക എ​ന്നി​വ​യും ജ​യി​ലി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​താ​യി എ​ൻ​ഐ​എ അ​റി​യി​ച്ചു.

കുപ് വാരയില്‍ ഭീ​ക​ര​ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ര​ണ്ടു യു​വാ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റെ​യ്ഡി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് എ​ൻ​ഐ​എ വ​ക്താ​വ് അ​റി​യി​ച്ചു. ഇ​വ​രെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത​ത് ശ്രീ​ന​ഗ​റി​ലെ ജ​യി​ലി​ൽ​നി​ന്നാ​ണെ​ന്നു യു​വാ​ക്ക​ൾ മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.