ഷുഹൈബ് വധം: സിബിഐയ്ക്ക് വിടാനുള്ള വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

0
48


കൊച്ചി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐയ്ക്ക് കൈമാറിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഷുഹൈബ് വധക്കെസില്‍ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം ഉത്തരമേഖലാ എഡിജിപി മേല്‍നോട്ടത്തില്‍ നടക്കുകയാണ്. ആ സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറിയിരിക്കുന്ന സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.