സംസ്ഥാനത്ത് ട്ര​ക്കിം​ഗും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു

0
59

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ ട്ര​ക്കിം​ഗും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​വും താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ചീ​ഫ് വൈല്‍ഡ് ലൈഫ്  വാ​ർ​ഡ​നും മു​ഖ്യ​വ​നം മേ​ധാ​വി​യു​മാ​യ പി.​കെ കേ​ശ​വ​ൻ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. തേനി വ​ന​മേ​ഖ​ല​യി​ലെ ട്ര​ക്കിം​ഗി​നി​ട​യി​ൽ കാ​ട്ടു​തീ​യി​ൽ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ന്‍റെ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​രോ​ധ​നം.

വ​നം വ​കു​പ്പി​ന്‍റെ​ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ആ​രെ​യും കാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കി​ല്ല. താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​ന്ന വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും മ​റ്റു സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി അ​വ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ പു​നഃ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. വൈല്‍ഡ് ലൈഫ് വാ​ർ​ഡ​ൻ​മാ​രേ​യും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രേ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.