സുഖമാണോ ദാവീദേ തമിഴിലേക്ക്

0
72

മലയാളത്തിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് നവാഗതരായ അനൂപ് ചന്ദ്രൻ, രാജ മോഹൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത സുഖമാണോ ദാവീദേ. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്നാണ് മോളിവുഡിൽ നിന്നുള്ള പുതിയ വിവരം. ഈ ചിത്രം കഴിഞ്ഞ ആഴ്ചയാണ് പ്രദർശനത്തിനെത്തിയത്.

പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ നിർമ്മിച്ച ചിത്രം തമിഴിൽ ഒരുക്കുന്നത് ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. കാക്കമുട്ടൈ സിനിമയിലെ വിഘ്‌നേഷാണ് തമിഴിൽ ചേതൻ ലാലിന്റെ കഥാപാത്രം അവതരിപ്പിക്കുക. ഭഗതിന്റെ റോളെടുക്കുക അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ മഹേഷാണ്. മറ്റു താര നിർണയങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ.

മലയാളത്തില്‍ ഈ ചിത്രത്തിൽ ദാവീദായി ഭഗത് മാനുവൽ, ജോയലായി മാസ്റ്റർ ചേതൻ ലാൽ, ശലോമിയായി പ്രിയങ്ക നായർ, ടെസയായി ശ്രുതി ബാല തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സുധീർ കരമന, ബിജുക്കുട്ടൻ, നന്ദു ലാൽ, നോബി, നിർമ്മൽ പാലാഴി, വിജിലേഷ്, അരുണ്‍ പോൾ, യോഗി റാം, താര കല്യാണ്‍, ആര്യ, മഞ്ജു സതീഷ്, സീതാ ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ.

കൃഷ്ണ പൂജപ്പുരയാണ് ദാവീദിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൈതപ്രം, മോഹൻ സിത്താര ടീമാണ് ഈ ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. സജിത് മേനോനാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ കണ്‍ട്രോളർ -രാജൻ പൂജപ്പുര, കല-അർക്കൻ എസ് കർമ്മ, മേക്കപ്പ്- ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം- അരവിന്ദ്, സ്റ്റിൽസ്- വിദ്യാധരൻ, എഡിറ്റർ- ജിസ്സണ്‍ പോൾ.