സെല്‍ഫിയില്‍ താരങ്ങളായി പെന്‍ഗ്വിനുകള്‍ ; വീഡിയോ വൈറല്‍

0
56

 

പൊതുവേ കൗതുകം കൂടിയ ജീവികളാണ് പെന്‍ഗ്വിനുകള്‍. അതുപോലെ ബുദ്ധിയുള്ളവരും.
അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രണ്ട് പെന്‍ഗ്വിനുകളാണ് ഇവിടെ താരങ്ങള്‍. പെന്‍ഗ്വിനുകളെ നിരീക്ഷിക്കാന്‍ വച്ച ക്യാമറയില്‍ സെല്‍ഫിയെടുത്ത് പഠിച്ച പെന്‍ഗ്വിനുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സെല്‍ഫിയില്‍ തുടക്കകാരാണെങ്കിലും സെല്‍ഫിയായി നിശ്ചലചിത്രമല്ല മറിച്ച് സെല്‍ഫി വീഡിയോ തന്നെയാണ് എമ്പറര്‍ പെന്‍ഗ്വിന്‍ വിഭാഗത്തില്‍പ്പെട്ട ഇരുവരും ചേര്‍ന്നെടുത്തത്.
ഓസ്‌ട്രേലിയയിലെ മോസ്റ്റര്‍ റിസേര്‍ച്ച്‌സ്‌റ്റേഷനിലെ ആസ്റ്റര്‍ റുക്കറി എന്ന ഗവേഷകന്‍ സ്ഥാപിച്ച ക്യാമറയിലാണ് പെന്‍ഗ്വിനുകള്‍ സെല്‍ഫിയെടുത്ത് പഠിച്ചത്. ക്യാമറ സ്ഥാപിച്ച് അധികെ താമസിയാതെ പെന്‍ഗ്വിനുകള്‍ അത് പരിശോധിക്കാനെത്തി സെല്‍ഫിയെടുക്കുകയായിരുന്നു.