അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിലെത്തി

0
61

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. ജോധ്പൂരില്‍ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തനിക്ക് അസ്വസ്ഥതയുണ്ടായ വിവരം സ്ഥിരീകരിച്ച് ബച്ചന്‍ ബ്ലോഗില്‍ കുറിപ്പെഴുതി.

താരത്തെ ശ്രുശ്രൂഷിക്കാനായി ഒരു സംഘം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ വിശദീകരിച്ചു.