അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി

0
58

വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സണിനെ പുറത്താക്കി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ട്രംപും ടില്ലേഴ്സണും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായുള്ള വാർത്തകൾ നിലനിൽക്കെയാണ് പുറത്താക്കലുണ്ടായിരിക്കുന്നത്.

2016 ലാണ് റെക്സ് ടില്ലേഴ്സൺ അമേരിക്കയുടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാൽ അധികാരത്തിലേറിയതു മുതൽ ഡൊണാൾഡ് ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഉത്തരകൊറിയ വിഷയത്തിൽ ട്രംപിന്‍റെ നിലപാടുകൾക്കെതിരെ ടില്ലേഴ്സൺ രംഗത്തെത്തിയിരുന്നു.