ഒരു മണിക്കൂറിന് എത്ര രൂപ ? അശ്ലീല കമന്റ് നടത്തിയവന് ക്വീന്‍ നായികയുടെ മറുപടി ;വീഡിയോ കാണാം

0
85

മലയാള സിനിമയിലെ നടിമാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമുതല്‍ ഈ അടുത്തിടെ നടി സനൂഷയ്ക്ക് ട്രെയിനില്‍ വച്ച് മോശം അനുഭവം ഉണ്ടായതടക്കം നിരവധി സംഭവങ്ങളാണ് ദിവസേന നടക്കുന്നത്. അതുപോലെ നേരിട്ടുള്ള ആക്രമണം കൂടാതെ സൈബര്‍ ലോകത്തും നടിമാരെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.
അത്തരത്തിലൊരു അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി അഭിനയിച്ച സാനിയ അയ്യപ്പന്‍. മോശമായി സംസാരിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായാണ് താരം രംഗത്തുവന്നിരിക്കുന്നത്.
പുതുമുഖങ്ങളെ മാത്രം അഭിനയിപ്പിച്ചുകൊണ്ട് നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്വീന്‍. സിനിമയില്‍ അഭിനയിച്ച എല്ലാ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ നായികയായ സാനിയയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയത് മോശം മെസേജുകളും കമന്റുകളുമാണ്.

ഒരിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോ കണ്ട് തന്നോട് ഒരാള്‍ ചോദിച്ച കാര്യത്തെ കുറിച്ചും സാനിയ പറയുന്നു. ഷോര്‍ട്ട്സും ടീ ഷര്‍ട്ടും ധരിച്ച ചിത്രം കണ്ടിട്ട് ഒരാള്‍ വന്ന് ചോദിച്ചത് ഒരു മണിക്കൂറിന് എത്ര രൂപ എന്നായിരുന്നു. സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നവര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്ന് സാനിയ പറയുന്നു. പത്താം ക്ലാസ്സുകാരിയായ തനിക്ക് നേരിടേണ്ടി വന്നത് ഇതുപോലുള്ള അനുഭവമാണെങ്കില്‍ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും സാനിയ ചോദിക്കുന്നു.