‘കാവേരി നദീജല വിഷയത്തില്‍ രജനിയുടെ മൗനം തെറ്റ്’; വിമര്‍ശനവുമായി കമല്‍ഹാസന്‍

0
58

ചെന്നൈ: രജനീകാന്തിനെതിരെ പുതിയ നീക്കവുമായി കമല്‍ഹാസന്‍. കാവേരി വിഷയത്തില്‍ രജനി പുലര്‍ത്തുന്ന മൗനത്തിനെതിരെയാണ് കമല്‍ഹാസന്‍ തുറന്നടിച്ചത്. ഇരുവരുടെയും രാഷ്ട്രീയ പ്രവേശം മാധ്യമശ്രദ്ധ നേടിയിരുന്നു. കാവേരി വിഷയത്തില്‍ രജനി പുലര്‍ത്തുന്ന മൗനം തെറ്റാണെന്നും ഇതു കൂടാതെ പല വിഷയങ്ങളിലും രജനി മൗനം പാലിക്കുകയാണെന്നും കമല്‍ കുറ്റപ്പെടത്തി. കാവേരി നദീജല വിഷയത്തില്‍ രജനിയുടെ മൗനം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കമല്‍.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി ബോര്‍ഡ് രൂപീകരിക്കണമെന്നും കമല്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മോശമാണ്. തമിഴ്നാട്ടിലെ ക്രമസമാധന നില തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.