കിരീടാവകാശി ഉള്‍പ്പെടെ 167 വരന്‍മാര്‍ക്കായി ബ്രഹ്മാണ്ഡ വിവാഹവേദി ഒരുക്കി റാസല്‍ഖൈമ 

0
80

റാസല്‍ഖൈമ: ബ്രഹ്മാണ്ഡ വിവാഹത്തിനായുള്ള അരങ്ങൊരുക്കി റാസല്‍ഖൈമ. റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖ്ര് അല്‍ഖാസിമി ഉള്‍പ്പെടെ 167 വരന്‍മാരാണ് ഒരേ വേദിയില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്നത്. റാസല്‍ഖൈമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമാണ് ചൊവ്വാഴ്ച നടക്കുക.

അസനിലെ അല്‍ ബൈത്ത് മിത്വാഹിതിലെ കൂറ്റന്‍ വേദിയിലാണു വിവാഹ ചടങ്ങുകള്‍ നടക്കുക. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലുള്ള വിവാഹച്ചടങ്ങുകള്‍ ഐക്യം ഊട്ടിയുറിപ്പിക്കുകയെന്ന സന്ദേശത്തിലാണ് നടത്തുന്നത്.

വിവാഹമാമാങ്കത്തിന്റെ ഭാഗമായി 3,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവാഹ വേദിയില്‍ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പൂക്കളും പുല്‍ത്തകിടിയും ഉപയോഗിച്ച് അലങ്കരിച്ചു. വഴികളില്‍ 8,000 യുഎഇ ദേശീയ പതാകകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറു ഹെലികോപ്റ്ററുകള്‍ ഒരുമിച്ച് ഇറക്കാനുള്ള സൗകര്യവും വിവാഹ വേദിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.