കുവൈത്ത് രസതന്ത്ര സമ്മേളനത്തിന് തുടക്കം

0
64

കുവൈത്ത് സിറ്റി: കുവൈത്ത് കെമിക്കല്‍ സൊസൈറ്റിയുടെ അഞ്ചാമത് കുവൈത്ത് രസതന്ത്ര സമ്മേളനം ആരംഭിച്ചു. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് രക്ഷാകര്‍ത്തൃത്വം വഹിക്കുന്ന സമ്മേളനം വാര്‍ത്താവിതരണമന്ത്രി മുഹമ്മദ് നാസര്‍ അബ്ദുല്ല അല്‍ ജാബ്രി ഉദ്ഘാടനം ചെയ്തു. റീജന്‍സി ഹോട്ടലില്‍ നടക്കുന്ന സമ്മേളനം നാളെ സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ന്ന് 150 ശാസ്ത്രജ്ഞന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രഫ. നൂരിയ അല്‍ അവാദി പ്രാരംഭ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി നിരവധി പ്രബന്ധങ്ങളാണു സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.