കൈയില്‍ നെയിൽ പോളിഷ് ഇട്ട, കാതിൽ കമ്മലിട്ട “മേരിക്കുട്ടി “; ജയസൂര്യ ഞെട്ടിച്ചെന്ന് യുവസംവിധായകൻ

0
100

ഓരോ തവണയും വ്യത്യസ്തവും വൈവിധ്യവുമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജയസൂര്യ. ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രമായാണ് പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്.

ജയസൂര്യയുടെ മേക്കോവറിനെക്കുറിച്ച് യുവസംവിധായകൻ സാംജി എഴുതിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മേരിക്കുട്ടിയായി എത്തിയ ജയസൂര്യയെ കണ്ട് മനസിലായില്ലെന്ന്‌ സാംജി പറയുന്നു. ജയസൂര്യയെ നായകനാക്കി ‘ഗബ്രി’ എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് സാംജി.

 

സാംജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്…

ഞാൻ കണ്ട മേരിക്കുട്ടി 😍

പതിവുപോലെ നേരത്തേ എണീക്കാൻ മടിപിടിച്ചു കിടന്ന ഒരു ദിവസം, കൃത്യം 8 ആം തീയതി 10 മണി. ഫോൺ റിങ് കേട്ടു അലസതയോടെ കണ്ണു തുറന്നു നോക്കി calling “jayettan” ചാടി എണീറ്റു
Good morning jayetta

ഫോണിൽ: Good morning സാമേ നീ എവിടെ ഉണ്ട് ?

ഞാൻ :കൊച്ചിയിൽ ഉണ്ട് ചേട്ടാ.

ജയേട്ടൻ :ഡാ വരുന്ന 10ആം തീയതി വൈകുന്നേരം 6. 30നു പുണ്യാളൻ pvt ltd ന്റെ 75ആം ദിവസം ആഘോഷവും, ഞാൻ മേരിക്കുട്ടിയുടെ Launching ഉം ഉണ്ട്. നീ വരണം. ഡീറ്റെയിൽസ് ഞാൻ വാട്സ്ആപ്പ് ചെയ്യാം..

ഞാൻ :Ok ചേട്ടാ.

ഫോൺ കട്ട്‌ ചെയ്തു. 10ആം തീയതി IMA hall, 6. 30pm. ഞാൻ എത്തി. സിനിമ സുഹൃത്തുക്കൾ നിറയെ. എല്ലാവരെയും കണ്ട് പരിചയം പുതുക്കി.

താര നിബിഡം. എല്ലാവരെയും കണ്ടു, എന്നാൽ ജയേട്ടനെ മാത്രം കണ്ടില്ല. എന്നെ സ്വാഗതം ചെയ്തതും ഇവനാണ് “ഗബ്രി “യുടെ സംവിധായകൻ എന്നു പറഞ്ഞു sri രഞ്ജിത് ശങ്കർ ഉൾപ്പെടെ ഉള്ളവരെ പരിചയപ്പെടുത്തിയതും ജയേട്ടൻ ആയിരുന്നില്ല പകരം കൈയ്യിൽ നെയിൽ പോളിഷ് ഇട്ട, കാതിൽ കമ്മലിട്ട “മേരിക്കുട്ടി ” ആയിരുന്നു. ഒരു നടന് എങ്ങനെയാണു ഇത്തരത്തിൽ മാറാൻ സാധിക്കുക ?അന്നു വരെ ഞാൻ കണ്ട ജയേട്ടൻ ആയിരുന്നില്ല അവിടെ പുതിയ രൂപം, പുതിയ ഭാവം. ഒരു കഥാപാത്രത്തിന്റെ ആത്മാവ് തൊട്ട്, കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പരകായപ്രവേശം അല്ലെങ്കിൽ അതിലേക്കുള്ള ഒരു യാത്രയാണ് enik ജയേട്ടനിൽ കാണാൻ സാധിച്ചത്. അദ്ദേഹത്തെ ഞാൻ നിരീക്ഷിച്ചു കൊണ്ടിരുന്നു. കൈവിരൽ ചലനങ്ങൾ തൊട്ട് ചിരിയിൽ പോലും എനിക്ക് അടുത്ത് അറിയാവുന്ന ജയസൂര്യയെ കാണാൻ സാധിച്ചില്ല, പകരം മേരിക്കുട്ടി മാത്രം. മേരിക്കുട്ടി ആയി മലയാളികളെ അല്ല ലോകത്തിലെ എല്ലാ സിനിമ പ്രേമികളെയും ജയേട്ടാ നിങ്ങൾ ഞെട്ടിക്കട്ടെ, പ്രാർത്ഥനയോടൊപ്പം ആശംസകളും @ jayasurya &renjith sankar.

Function കഴിഞ്ഞു ഇറങ്ങാറായപ്പോൾ ജയേട്ടന്റെ കാതിൽ ഞാൻ പറഞ്ഞു “ജയേട്ടാ മേരിക്കുട്ടി ആയിട്ടോ ” അപ്പോൾ ആ മുഖത്ത് ഒരു ചിരി വിടർന്നു…
മേരിക്കുട്ടിയുടെ ചിരി…. 😍🤗