ഗോവയെ തകർത്ത് ചെന്നൈ എ​ഫ്സി കലാശപ്പോരിന്

0
98

ചെന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ബം​ഗ​ളൂ​രു എ​ഫ്സി- ചെ​ന്നൈ​യി​ൻ എ​ഫ്സി ഫൈ​ന​ൽ. നാ​ലാം പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി, എ​ഫ്സി ഗോ​വ​യെ ത​ക​ർ​ത്ത​തോ​ടെ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ൻ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി​യ​ത്. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയിൽ ചെന്നൈയിൻ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. ജെജെ ലാൽപെഖൂലയുടെ ഇരട്ടഗോളുകളാണ് മൽസരത്തിലെ ഹൈലൈറ്റ്. 26, 90 മിനിറ്റുകളിലാണ് ജെജെ വല ചലിപ്പിച്ചത്.

സ്ട്രൈ​ക്ക​ർ ജെ​ജെ ലാ​ൽ​പെ​ഖു​ല​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ചെ​ന്നൈ​യി​ൻ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്. ഒ​രു എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​വു​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ ചെ​ന്നൈ​യി​ൻ മ​ത്സ​ര​ത്തി​ന്‍റെ 26-ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ നേ​ടി. ജെ​ജെ​യാ​യി​രു​ന്നു സ്കോ​റ​ർ. ഗ്രി​ഗ​റി നെ​ൽ​സ​ന്‍റെ അ​ള​ന്നു​മു​റി​ച്ച പാ​സ് ജെ​ജെ ഹെ​ഡ​റി​ലു​ടെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം ധ​ന​പാ​ൽ ഗ​ണേ​ഷ് ചെ​ന്നൈ​യി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി. ധ​ന​പാ​ലി​ന്‍റെ ഹെ​ഡ​റി​നു പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​വും ഗ്രി​ഗ​റി നെ​ൽ​സ​ണാ​യി​രു​ന്നു.

ഗോവയുടെ തട്ടകത്തിൽ നടന്ന ആദ്യപാദം 1–1ന് സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4–1ന്റെ ലീഡുമായാണ് ചെന്നൈയിന്റെ മുന്നേറ്റം. ഈ മാസം 17ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് ഫൈനൽ. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ കരുത്തരായ പുണെ സിറ്റി എഫ്സിയെ തോൽപ്പിച്ചാണ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയത്.