ചാലക്കുടിയിലും കാട്ടുതീ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
70

ചാലക്കുടി: തേനി കൊരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ ചാലക്കുടിയി, വാഴച്ചാല്‍ വനം ഡിവിഷനുകളിലും കാടിനു തീപിടിച്ചു. തൃശൂര്‍ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലും പടരുന്ന തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം അറുപതുപേരുള്‍പ്പെട്ട സംഘമാണ് തീയണയ്ക്കാനായി കാട്ടിലുള്ളത്. 35 ഹെക്ടറോളം വരുന്ന വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്.

ഷോട്ട് സര്‍ക്യൂട്ടാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ തീ പൂര്‍ണമായി കെടുത്തി. ഇവിടെ മുപ്പതുഹെക്ടര്‍ അടിക്കാട് കത്തിനശിച്ചു. ഇതിനുപിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും തീപിടിത്തമുണ്ടായത്.തീ അണയ്ക്കാനായി വനംവകുപ്പ് പ്രദേശവാസികളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടിയിട്ടുണ്ട്.

അതേസമയം, തേനി കൊരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 28 പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.