ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്ക് പരിക്ക്

0
82


റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം നടക്കുന്നതിനിടെ നിവിന്‍ പോളിക്ക് പരിക്ക്.
ഇടതു കൈയ്യുടെ എല്ലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്.

ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച ശേഷം ചിത്രീകരണത്തിനായി ശ്രീലങ്കയിലേക്ക് തിരിക്കാനിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്നത്.
15 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് നിവിന്‍ ചിത്രീകരണത്തിനായി തിരിച്ചുവരുന്നത്.

മോഹന്‍ലാലും നിവിന്‍പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി.