ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍നിന്നുള്ള മല്‍സ്യബന്ധന ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്തടുപ്പിച്ചു

0
64

കൊച്ചി: ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 41 മല്‍സ്യബന്ധന ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്തടുപ്പിച്ചു. കല്‍പേനി ദ്വീപില്‍ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയില്‍ അഞ്ചു ബോട്ടുകള്‍ എത്തി. കൊച്ചിയില്‍നിന്നും കൊല്ലത്തുനിന്നും മല്‍സ്യബന്ധനത്തിനു പുറപ്പെട്ടവരാണു ബോട്ടിലുള്ളതെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നു സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ലി​നു​ള്ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം 65 കി​ലോ​മീ​റ്റ​ർ വ​രെ ആ​യേ​ക്കാം. തി​ര​മാ​ല ര​ണ്ട​ര മു​ത​ൽ മൂ​ന്ന​ര വ​രെ മീ​റ്റ​ർ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.