ചെട്ടികുളങ്ങര കുംഭഭരണി;യുനെസ്‌കോയുടെ അംഗീകാരത്തിനായി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രം

0
76

ന്യൂഡല്‍ഹി: ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചക്ക് യുനെസ്‌കോയുടെ അംഗീകാരത്തിനായി ശുപാര്‍ശ. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉപനേതാവ് കെസി വേണുഗോപാലിനെ ശുപാര്‍ശ വിഷയം അറിയിച്ചു.

ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ചക്ക് യുനെസ്‌കോ പദവി നല്‍കണമെന്നാവശ്യപ്പെട്ട് 2010ല്‍ കെസി വേണുഗോപാല്‍ എംപിയും, ശ്രീ ദേവി വിലാസം ഹിന്ദു മഹാമത കണ്‍വെന്‍ഷന്‍ സെക്രട്ടറിയും അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ചു 2011ല്‍ തന്നെ യുനെസ്‌കോ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിരുന്നു. യുനെസ്‌കോ പദവിക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഭേദഗതി വന്നു. ഒരു വര്‍ഷം ഒരു ശുപാര്‍ശ മാത്രമേ അയക്കാവൂ എന്നാണ് നിര്‍ദേശം.