ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

0
45

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുഖ്മയില്‍ പട്രോളിങ്ങിനിറങ്ങിയ സൈനിക വാഹനങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. സുഖ്മ ജില്ലയില്‍ വനത്തിനോട് ചേര്‍ന്നു കിടക്കുന്ന കിസ്താരം മേഖലയില്‍, മാവോയിസ്റ്റ് സാന്നിധ്യമുള്ള പലോടി മേഖലയിലേക്ക് തിരച്ചിലിനിറങ്ങിയ ജവാന്മാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നത്.

കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ സൈനികവാഹനങ്ങള്‍ പൂര്‍ണമായും കത്തിയെരിഞ്ഞു. പിന്നാലെയത്തിയ സി.ആര്‍.പി.എഫ് ജവാന്മാരുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടി. പ്രത്യാക്രമണം ശക്തമായതോടെ സമീപത്തെ അംബുജ്മഠ് വനത്തിലേക്ക് പിന്മാറിയ മാവോയിസ്റ്റുകള്‍ ആക്രമണം തുടര്‍ന്നു.