ജ​യ ബ​ച്ച​നെ​തി​രേ പ​രാ​മ​ർ​ശം; ന​രേ​ഷ് അ​ഗ​ർ​വാ​ൾ മാ​പ്പു​പ​റ​ഞ്ഞു

0
58
SP MP Naresh Aggarwal at the Parliament House on Monday. Express Photo by Prem Nath Pandey. 11.08.2014.

ന്യൂ​ഡ​ൽ​ഹി: ജ​യ ബ​ച്ച​നെ​തി​രേ “​നൃ​ത്ത​ക്കാ​രി​ക്കു സീ​റ്റ് ന​ൽ​കി​യ​തു വേ​ദ​നി​പ്പി​ച്ചു’ എ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി പു​ലി​വാ​ലു പി​ടി​ച്ച ന​രേ​ഷ് അ​ഗ​ർ​വാ​ൾ മാ​പ്പു​പ​റ​ഞ്ഞ് ത​ല​യൂ​രി. രാ​ജ്യ​സ​ഭാ ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മാ​ജ്വാ​ദി പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ബി​ജെ​പി വ​നി​താ മ​ന്ത്രി​മാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് നേ​താ​വ് മാ​പ്പു​പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും രം​ഗ​ത്തെ​ത്തി. ജ​യ ബ​ച്ച​നെ​തി​രാ​യ ന​രേ​ഷ് സ​ഗ​ർ​വാ​ളി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നു​ചി​ത​വും അ​സ്വീ​കാ​ര്യ​വു​മാ​ണെ​ന്ന് സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ​മാ​ജ്വാ​ദി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​രേ​ഷ് അ​ഗ​ർ​വാ​ൾ ബി​ജെ​പി​ലേ​ക്കു ചേ​ക്കേ​റി​യ​ത്. ന​രേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ മ​ക​നും എ​സ്പി​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ളും ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. ന​രേ​ഷ് അ​ഗ​ർ​വാ​ളി​നെ മ​റി​ക​ട​ന്ന് ജ​യ ബ​ച്ച​ന് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കാ​ൻ സ​മാ​ജ്വാ​ദി പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു.