ടെസ്റ്റ് റാങ്കിൽ റബാഡ ഒന്നാം സ്ഥാനത്ത്

0
60

രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ച ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസോ റബാഡയെ തേടി ഒരു സന്തോഷ വാര്‍ത്ത. ഏറ്റവും പുതിയ ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍.ഇംഗ്ലണ്ടിന്റെ ജയിംസ് ആന്ഡഡേഴ്‌സനാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ. ആര്‍ അശ്വിന്‍, ജോസ് ഹസില്‍വുഡ് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനത്തുളളത്.

ഒാസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് റബാഡ കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്ക വിജയിച്ച മത്സരത്തില്‍ 11 വിക്കറ്റുകളാണ് റബാഡ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ഓസ്‌ട്രേലിയക്കൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.അതെ സമയം ബാറ്റിംഗ് സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോഹ്ലിരണ്ടാം സ്ഥാനത്തും തുടരുകയാണ്. ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.