ടേസ്റ്റി പെപ്പര്‍ മഷ്‌റൂം മസാല

0
71

ആവശ്യമായ സാധനങ്ങള്‍ :-

മഷ്‌റൂം – 500 ഗ്രാം
സവാള – 1
തക്കാളി – 1 ചെറുത്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂണ്‍
ജീരകം – 1/4 ടീ സ്പൂണ്‍
കടുക് – 1/4 ടീ സ്പൂണ്‍
പച്ചമുളക് – 1
മഞ്ഞപ്പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/4 ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
മല്ലി ഇല – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
അരയ്ക്കാന്‍ വേണ്ടത്

കുരുമുളക് – ഒരു ടീസ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുരുമുളക് , ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചു വെക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും ജീരകവും വറക്കുക. അതിലേക്കു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള ഇട്ടു വഴറ്റുക. സവാള ബ്രൗണ്‍ നിറം ആവുമ്‌ബോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്കു മഞ്ഞപ്പൊടി, മുളക് പൊടി , മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് മഷ്‌റൂം ചേര്‍ത്ത് നന്നായിളക്കി 6-7 മിനിറ്റു അടച്ചു വേവിക്കുക. ചതച്ചു വെച്ചിരിക്കുന്ന കുരുമുളക് മസാല ചേര്‍ത്ത് 5 മിനിറ്റു കൂടി വേവിക്കുക. മല്ലിയില ചേര്‍ത്ത് വിളമ്പാം.