ത്രിപുരയില്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

0
66

അഗര്‍ത്തല: അധികാരത്തിലെത്തിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ത്രിപുരയില്‍ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയില്‍ ബിജെപി വിജയത്തിനു ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ദേവ്ധര്‍ പറഞ്ഞു .

‘ഒരു സംസ്ഥാനത്തെ ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കില്‍ അത് ബിജെപി ഇടപെട്ടു നിരോധിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു ദൈനംദിന ഭക്ഷണത്തില്‍ത്തന്നെ ബീഫ് ഒഴിവാക്കാനാകാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാന്‍ സര്‍ക്കാരിനാകില്ല’- വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പറഞ്ഞു.