ദുൽക്കര്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്‍റെ ഫസ്റ്റ്ലുക്ക് എത്തി

0
71


ദുൽക്കര്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സോനം കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ദുൽഖറിന്‍റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. അനുജ ചൗഹാന്റെ ഇതേപേരിലുള്ള നോവല്‍ ഉപയോഗിച്ച് പകുതി മുഖം മറിച്ചു നില്‍ക്കുകയാണ് ദുല്‍ഖറും സോനവും ഫസ്റ്റ് ലുക്കില്‍.

അനുജ ചൗഹാന്‍റെ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തിലാണ് ദുൽഖറെത്തുന്നത്. സോയ ഫാക്ടർ എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്.  അഭിഷേക് ശർമാണ് സിനിമയുടെ സംവിധാനവും തിരക്കഥയും.

നിഖിൽ ഖോഡ എന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെയാണ് ദുൽക്കർ ചിത്രത്തിൽ അവതരിപ്പിക്കുക. സോയ സിങ് എന്ന പരസ്യകമ്പനി ജോലിക്കാരിയായി സോന എത്തും. ചിത്രം അടുത്തവർഷം ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യും.