ദേശീയപാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി

0
65

ന്യൂഡല്‍ഹി:സംസ്ഥാനത്തെ ദേശീയപാതകളിലെ കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നു സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയത്. ദേശീയ സംസ്ഥാന പാതകളിലെ 520 കള്ളുഷാപ്പുകളാണ് ഇപ്പോള്‍ പൂട്ടികിടക്കുന്നത്. കള്ള്ഷാപ്പിലെ തൊഴിലാളികളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്.