നക്സൽ ആക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

0
57

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ നക്സൽ ആക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജവാൻമാർക്ക് നേരെയുണ്ടായ ആക്രമണം ആഴത്തിൽ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സിആർപിഎഫ് ഡയറക്ടർ ജനറലിനോട് ഉടൻതന്നെ ഛത്തീസ്ഗഡിലെത്താൻ രാജ്നാഥ് സിംഗ് നിർദേശം നൽകുകയും ചെയ്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഛത്തീ​സ്ഗ​ഡി​ൽ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള വ​ലി​യ ന​ക്സ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 25 ജ​വാ​ൻ​മാ​ർ​ക്കാ​ണ് അ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.