ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി

0
70

 

തിരുവനന്തപുരം:കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറും രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടസാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പതിനഞ്ചാം തിയതി വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ ആരും മാര്‍ച്ച് 15 വരെ കടലില്‍ പോകരുതെന്ന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.