പലസ്തീന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
58

ഈസ്റ്റ് ജെറുസലേം: പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹമദള്ളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. തലനാരിഴയ്ക്കാണ് പ്രധാനമന്ത്രിയും സംഘാംഗങ്ങളും രക്ഷപെട്ടത്. ഗാസാ മുനമ്പില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഏഴ് സുരക്ഷാ ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

ഹമാസിന്റെ ഭരണപരിധിയിലുള്ള പ്രദേശത്തേക്ക് കടന്നപ്പോഴാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹമദള്ളയെ ഉന്നംവച്ചുള്ള ഹമാസിന്റെ നീക്കമാണ് സ്ഫോടനത്തിന് പിന്നിലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. എന്നാല്‍ സ്ഫോടനവിവരം അറിഞ്ഞെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നുമാണ് ഹമാസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

Palestinians inspect the site of an explosion that targeted a convoy that was carrying Palestinian Prime Minister Rami Hamdallah, in the northern Gaza Strip March 13, 2018. REUTERS/Mohammed Salem

ഹമാസും മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാര്‍ട്ടിയുമായുള്ള അനുരഞ്ജനനീക്കങ്ങള്‍ക്കായി എത്തിയ ഹമദുള്ളയുടെ യാത്ര അവതാളത്തിലാക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ഇരുകൂട്ടരും തമ്മില്‍ സമവായ കരാറില്‍ ഒപ്പിട്ടെങ്കിലും അത് നടപ്പായിരുന്നില്ല.

A damaged vehicle of the convoy of Palestinian Prime Minister Rami Hamdallah is seen after an explosion in the northern Gaza Strip March 13, 2018.