പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യമില്ലാ കുറ്റം; നിയമനിര്‍മ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

0
54

മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാക്കികൊണ്ട് നിയമനിര്‍മാണം നടത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.

പാലില്‍ മായം ചേര്‍ക്കുന്നത് ഗുരുതരകുറ്റമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് നിയമസഭയില്‍ സംസാരിക്കവേ, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഗിരീഷ് ബാപത് ആണ് അറിയിച്ചത്. നിലവില്‍ പാലില്‍ മായം ചേര്‍ത്താല്‍ പരമാവധി ശിക്ഷ ആറ് മാസം തടവാണ്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്.