മലയാളത്തിലെ ആദ്യ ജിഫ് ഫോര്‍മാറ്റ് പോസ്റ്റര്‍ പുറത്തിറക്കി ഒരായിരം കിനാക്കളാല്‍ ചിത്രം

0
104

പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിന്റെ ജിഐഎഫ് ഫോര്‍മാറ്റിലുള്ള പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതാദ്യമായാണ് ജിഫ് പോസ്റ്റര്‍ പരീക്ഷണം. രഞ്ജി പണിക്കര്‍ എന്റര്‍ടൈമെന്റിന്റെ് ബാനറില്‍ രഞ്ജി പണിക്കര്‍, ജോസ് മോന്‍ സൈമന്‍, ബ്രീജീഷ് മൂഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മുദ്ദുഗൗ ഫെയിം ശാരു പി വര്‍ഗീസാണ് ചിത്രത്തിലെ നായിക.

യുകെയില്‍ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പാട് നര്‍മ മൂഹുര്‍ത്തങ്ങളുള്ള ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് പോലെ ഒരു കൂട്ടും ആളുകളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥപറയുന്ന ചിത്രം കൂടിയാണിത്.

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് കിരണ്‍ വര്‍മ്മയും ഋഷികേശും ചേര്‍ന്നാണ്. രഞ്ജിത്ത് മേലേപ്പാടാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റാംജി റാവൂ സ്പീക്കിങ് എന്ന ഹിറ്റ് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ഒരായിരം കിനാക്കളാല്‍ എന്ന ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആരംഭത്തിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇത് തന്റെ ഗുരുക്കളായ സിദ്ദിഖ് ലാലിനുളള സമര്‍പ്പണമാണെന്ന് സംവിധായകന്‍ പ്രമോദ് പറഞ്ഞിരുന്നു.