യു എ ഇയില്‍ ഹൃദയാഘാതം വ്യാപകമാകുന്നുവെന്ന് പഠനങ്ങള്‍

0
61

ദുബൈ: യു എ ഇയില്‍ ഹൃദയാഘാതം വ്യാപകമാകുന്നുവെന്ന് പഠനങ്ങള്‍. യു എ ഇയില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഹൃദയാഘാതം മൂലമാണെന്ന് കഴിഞ്ഞ ദിവസം പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ മൂലം യു എ ഇയില്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നുവെന്ന് മുന്‍പും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത് ആന്‍ഡ് എന്‍വിറോണ്മെന്റല്‍ സ്റ്റഡീസിലെ പ്രഫസര്‍ സമീര്‍ ഹാമിദിയുടെ നേതൃത്വത്തില്‍ നടത്തിയ ഗ്ലോബല്‍ ബര്‍ഡണ്‍ ഓഫ് ഡിസീസ് സ്റ്റഡി 1990-2016 പ്രകാരമുള്ള പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.