രാജ്യസഭാ തെരഞ്ഞെടുപ്പിനായി വി.മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവെന്ന് ആക്ഷേപം

0
58

തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവെന്ന് ആക്ഷേപം. രാജ്യസഭാ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുന്നതിലെ സത്യവാങ്മൂലത്തിലാണ് വി.മുരളീധരന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.2016ല്‍ കഴക്കൂട്ടത്തു നിന്ന്മത്സരിച്ചപ്പോള്‍ മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നും ഘടകവിരുദ്ധമായിട്ടാണ് ഇപ്പോഴത്തെ സത്യവാങ്മൂലത്തില്‍ മുരളീധരന്‍ നല്‍കിയിരിക്കുന്നത്.

ഇത് തെരഞ്ഞടുപ്പ് ചട്ടലംഘനമാണെന്ന് ഇടതുപക്ഷം ആരോപണം ഉയര്‍ത്തുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം നാമനിര്‍ദേശപട്ടിക തള്ളാന്‍വരെ കഴിയുമെന്നും ഇടതുപക്ഷം ആരോപണം ഉന്നയിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസുകള്‍ രണ്ടെണ്ണമുള്‍പ്പടെ 9 കേസുകള്‍ കോടതിയില്‍ നിലവിലുള്ളതായി സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നു.