ഹരിയാനയിൽ കോളേജ് അധ്യാപകനെ വിദ്യാര്‍ത്ഥി വെടിവച്ചു കൊലപ്പെടുത്തി

0
49

ചണ്ഡീഗഡ്: ഹരിയാനയിൽ കോളേജ് അധ്യാപകനെ വിദ്യാര്‍ത്ഥിവെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സോണിപത്ത് ജില്ലയിലെ ഷാഹീദ് ദൽബീർ സിംഗ് കോളജിലാണ് സംഭവമുണ്ടായത്. രാജേഷ് മാലിക് എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. തോക്കുമായി സ്റ്റാഫ് റൂമിലെത്തിയ വിദ്യാർഥി രാജേഷിനു നേരെ നാലു തവണ വെടിയുതിർക്കുകയായിരുന്നു. വിദ്യാർഥി മുഖം മറച്ചാണ് സ്റ്റാഫ് റൂമിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവശേഷം ഒളിവിൽപോയ വിദ്യാർഥിക്കുവേണ്ടി പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.