അയോധ്യകേസ് ; കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതി തള്ളി

0
58

ന്യൂഡൽഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച എല്ലാ അപേക്ഷകളും സുപ്രീംകോടതി തള്ളി. അലഹബാദ് കോടതിയിലെ കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിക്കാരുടെ വാദം മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

കേസില്‍ കക്ഷി ചേരാനായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, അപര്‍ണാ സെന്‍ ,സംവിധായകന്‍ ശ്യാം ബെനഗല്‍ എന്നിവരുടെ അപേക്ഷകളാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ കക്ഷി ചേരാനായി ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കേണ്ടെന്ന് രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.