ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി

0
68

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയസാധ്യത ഏറ്റവുമധികമുള്ള മണ്ഡലങ്ങളില്‍ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് ബിജെപിയോടുള്ള അതൃപ്തിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം, ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും എന്നാല്‍ അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് നാമമാത്ര വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.