എന്ത് തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടുമെന്ന് പ്രത്യാശിക്കുന്നതായും ഡബ്ല്യുസിസി

0
64

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വനിതാ കൂട്ടായ്മ. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും സഹപ്രവര്‍ത്തകയ്ക്കു നീതികിട്ടുമെന്ന് പ്രത്യാശിക്കുന്നതായും ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും രഹസ്യവിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നടി ഹര്‍ജി നല്‍കിയിരുന്നു. #അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടുകൂടിയാണ് ഡബ്ല്യുസിസി തങ്ങുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡബ്ല്യുസിസി യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് #അവൾക്കൊപ്പം..