എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ്: ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി

0
60

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎസ്പിയെ സ്ഥലംമാറ്റി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി.കോരയെ ആണ് കായംകുളത്തേക്ക് സ്ഥലം മാറ്റിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ ചിത്രമുള്ള പോസ്റ്റ് ഡിവൈഎസ്പി ഷെയര്‍ ചെയ്യുകയായിരുന്നു.

ഡിവൈഎസ്പിയുടെ പോസ്റ്റിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സജി ചെറിയാന്‍ ചെയര്‍മാനായ കരുണ പാലിയേറ്റീവ് കെയര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ധാരാളം നടത്തുന്നുണ്ട്. ഇത് ജനം അറിയാന്‍ വേണ്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നായിരുന്നു ഡിവൈഎസ്പിയുടെ വിശദീകരണം.