ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; സൈന ആദ്യ റൗണ്ടില്‍ പുറത്ത്

0
62

ബെര്‍മിങ്ഹാം:ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയുടെ പരാജയം. തായ്‍വാന്റെ തായി സു യിംഗിനോടാണ് സൈനയുടെ പരാജയം. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ 16-11നു ലീഡ് ചെയ്ത ശേഷമാണ് സൈനയ്ക്ക് കാലിടറിയത്. സ്കോര്‍ : 14-21, 18-21
2009-ന് ശേഷം ഇതാദ്യമായാണ് സൈന ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്. കഴിഞ്ഞ അഞ്ചു തവണയും ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ സൈനയ്ക്ക് സാധിച്ചിരുന്നു.