കരിക്കിന്‍ ജ്യൂസും അവല്‍-പഴം ജ്യൂസും

0
78

 


കരിക്കിന്‍ ജ്യൂസ്

ചേരുവകള്‍:
ഇളം കരിക്ക് – 1 എണ്ണം
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
കരിക്കിന്‍ വെള്ളം – ആവശ്യത്തിന്
ഐസ് ക്യൂബ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കരിക്കിനുള്ളിലെ തേങ്ങ ചെറിയ കക്ഷണങ്ങളാക്കി എടുക്കുക. തേങ്ങാ കഷണങ്ങളോടൊപ്പം കരിക്കിന്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറില്‍ അടിക്കുക. അരിച്ചെടുത്ത കരിക്കിന്‍ ജ്യൂസില്‍ ഏതാനും ഐസ് ക്യൂബുകള്‍ ഇട്ട് തണുപ്പിച്ച ശേഷം കഴിക്കുക.

അവല്‍-പഴം ജ്യൂസ്

ചേരുവകള്‍:
തേങ്ങാ പാല്‍ – 1 ക്‌ളാസ്
അവല്‍ – 4 ടേബിള്‍ സ്പൂണ്‍
ഞാലിപൂവന്‍ പഴം – 2 എണ്ണം (കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞത്)
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:

തേങ്ങ ചിരകി പാല്‍ പിഴിഞ്ഞ് അരിച്ചെടുക്കുക. പാലില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. അര ഗ്‌ളാസ് പാല്‍ എടുത്ത ശേഷം അതിലേക്ക് അവലും പഴവും ചേര്‍ക്കുക. ആവശ്യമായ പാല്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ജ്യൂസ് കഴിക്കുക.