കര്‍ദിനാള്‍ ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത

0
49

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയെ ആകെ വേദനിപ്പിക്കുന്നുവെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയെന്നത് പൈശാചിക തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനയ്ക്കും ആഹ്വാനം ചെയ്തു. തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രനും പിന്തുണ പ്രഖ്യാപിച്ചു.