കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ ഒഴിവുകള്‍

0
66

 

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ (കെഎസ്ഐഡിസി) ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് തസ്തികയിലെ എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്.

യോഗ്യത ഒന്നാം ക്ലാസ്സോടെ ബിരുദം, ഒന്നാം ക്ലാസ്സോടെ എംബിഎ(ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ ബാങ്കിങ്/ ഫിനാന്‍ഷ്യല്‍ സര്‍വീസ്), രണ്ട് വര്‍ഷത്തെ പരിചയം.

എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് ബിരുദത്തിന് ഒന്നാം ക്ലാസ്സ് നിര്‍ബന്ധമല്ല. ഉയര്‍ന്ന പ്രായം 28. നിയമാനുസൃത ഇഴവ് ലഭിക്കും. www.ksidc.org, www.cmdkerala.net website കള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്‌സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ്‌ചെയ്യണം. വിശദവിവരവും ലഭിക്കും. അവസാന തിയതി മാര്‍ച്ച് 14.