ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി അം​ഗ​ലാ മെ​ർ​ക്ക​ൽ നാ​ലാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

0
61

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി അം​ഗ​ലാ മെ​ർ​ക്ക​ൽ നാ​ലാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തു​ച​രി​ത്രം ര​ചി​ച്ച് മെ​ർ​ക്ക​ൽ ചാ​ൻ​സ​ല​റാ​കു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞു അ​ഞ്ച​ര മാ​സ​മാ​യി​ട്ടും നി​ല​നി​ന്ന ഭ​ര​ണ പ്ര​തി​സ​ന്ധി​ക്കാ​ണ് അ​വ​സാ​ന​മാ​കു​ന്ന​ത്. ഫെ​ഡ​റ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നത്തിന് ​ശേ​ഷ​മാ​ണ് പു​തി​യ ചാ​ൻ‌​സി​ല​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​ധു​നി​ക ജ​ർ​മ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ർ​ല​മെ​ന്‍റി​ൻ ന​ട​ന്ന ചാ​ൻ​സ​ല​ർ വോ​ട്ടെ​ടു​പ്പി​ൽ സി​ഡി​യു/​സി​എ​സ്‌​യു, എ​സ്പി​പി അ​ട​ങ്ങി​യ ഗ്രോ​ക്കോ മു​ന്ന​ണി​യി​ലെ 399 അം​ഗ​ങ്ങ​ളി​ൽ 364 അം​ഗ​ങ്ങ​ൾ മെ​ർ​ക്ക​ലി​നെ അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു. 315 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്തു. മു​ന്ന​ണി​യി​ലെ 35 അം​ഗ​ങ്ങ​ളാ​ണ് മെ​ർ​ക്ക​ലി​നെ പി​ന്താ​ങ്ങാ​തി​രു​ന്ന​ത്. ഇ​തി​ൽ ത​ന്നെ ഒ​ൻ​പ​തു​പേ​ർ നി​ഷ്പ​ക്ഷ​ത പാ​ലി​ച്ചു.