തടി കുറയ്ക്കാന്‍ പനീര്‍ ടിക്ക

0
58

 

ചേരുവകള്‍

പനീര്‍ – 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്)
കാപ്‌സിക്കം – 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് )
തൈര് – 1 കപ്പ്
ഇഞ്ചി പേസ്റ്റ് – ½ ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
മുളകുപൊടി – ½ ടീസ്പൂണ്‍
കടലമാവ് – 2 സ്പൂണ്‍
ജീരകം പൊടി – ½ ടീസ്പൂണ്‍
അംച്യൂര്‍ പൊടി – ½ ടീസ്പൂണ്‍
ഗരം മസാല പൊടി – ½ ടീസ്പൂണ്‍
നാരങ്ങ നീര് – ½
മല്ലി – അര കപ്പ് (നന്നായി നുറുക്കിയത് )
ചാറ്റ് മസാല – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
ഉള്ളി – 2 (ചതുര കഷണങ്ങളാക്കി മുറിച്ചത് )
തയ്യാറാക്കുന്ന വിധം

1. ഒരു ബൗളില്‍ തൈര് ,മഞ്ഞള്‍പ്പൊടി,മുളക് പൊടി എന്നിവ നന്നായി യോജിപ്പിച്ചു വയ്ക്കുക.
2. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചാറ്റ് മസാല ,ഗരം മസാല എന്നിവ ചേര്‍ക്കുക.
3. അംച്യൂര്‍ പൊടിയും ജീരകവും കൂടി ചേര്‍ത്ത് യോജിപ്പിക്കുക.
4. മല്ലിയിലയും കൂടി ചേര്‍ത്ത് യോജിപ്പിക്കുക.
5. കടലമാവ് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
6. ഉപ്പ് ചേര്‍ക്കുക.ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞ് ചേര്‍ക്കുക.
7. എല്ലാം നന്നായി യോജിപ്പിക്കുക.
8. ഉള്ളിയും ചുവപ്പ് ,പച്ച ക്യാപ്സിക്കം എന്നിവ ചേര്‍ക്കുക.
9. ഇതിലേക്ക് പനീര്‍ ചേര്‍ക്കുക.
10. എല്ലാം നന്നായി കോട്ട് ചെയ്യുക.ഉള്ളിയും ക്യാപ്‌സിക്കവും നന്നായി യോജിച്ചുവെന്ന് ഉറപ്പാക്കുക.
11. മാരിനേറ്റ് ചെയ്യാനായി 30 മിനിറ്റ് വയ്ക്കുക.
12. സ്‌ക്യുവര്‍ എടുത്തു മാറിനേറ്റ് ചെയ്ത കഷണങ്ങള്‍ വച്ച ശേഷം വീണ്ടും കോട്ട് ചെയ്യുക.
13. സ്റ്റൗ കത്തിച്ചു പാന്‍ വയ്ക്കുക.
14. ഒരു സ്പൂണ്‍ എന്ന പാനിലേക്ക് ഒഴിക്കുക.
15. സ്‌കുവര്‍ അതിന്റെ മുകളില്‍ വച്ച് വേവിക്കാന്‍ വയ്ക്കുക.
16. പനീറിന്റെയും പച്ചക്കറികളുടെയും എല്ലാ വശങ്ങളും വേകാനായി സ്‌കുവര്‍ തിരിച്ചു കൊടുക്കുക.
17. സ്വര്‍ണ നിറമാകുന്നതുവരെ വേവിക്കുക.
18. സ്‌കുവരില്‍ നിന്നും പനീറും ഉള്ളിയും ക്യാപ്‌സിക്കവും മാറ്റുക.
19. ചൂടോടെ വിളമ്പുക.