തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

0
56

ന്യൂഡൽഹി: 2019ലെ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് എന്ന് വിലയിരുത്തപ്പെട്ട ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടത്. അമിത ആത്മ വിശ്വാസമാണ് പരാജയത്തിന് കാരണമെനും തോല്‍വി അപ്രതീക്ഷിതമായിരുന്നെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനവിധി മാനിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയുടെ തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരക്പുരടക്കം ബിജെപിയെ കൈവിടുകയായിരുന്നു. കഴിഞ്ഞ തവണ യോഗി ആദിത്യനാഥിന് ഇവിടെ മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.