‘പ്രിൻസിപ്പളാ ഏത് പ്രിൻസിപ്പൽ ഞാൻ കോട്ടയം കുഞ്ഞച്ചൻ ആടാ ‘ മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നു

0
83

കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നു. കോട്ടയം നസ്രാണിയായി താനെത്തുന്നുവെന്ന വാര്‍ത്ത മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ആരാധരെ അറിയിച്ചത്. കൊച്ചിയില്‍ ആട് 2 വിന്റെ വിജയാഘോഷചടങ്ങുകള്‍ക്കിടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണി നിര്‍മ്മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ്. മുട്ടത്തു വര്‍ക്കിയുടെ കഥയെ ഡെന്നീസ് ജോസഫാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.