ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ഇന്ത്യ ഫൈ​ന​ലി​ൽ

0
83

കൊ​ളം​ബോ: ത്രിരാഷ്ട ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനേ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. 17 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുയര്‍ത്തിയ 176 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് കളി ജയിക്കുമെന്ന് കരുതിയെങ്കിലും അവസാന രണ്ട് ഓവറുകളില്‍ ഇന്ത്യ കളി പിടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ 3 ഉം ചാഹല്‍,ഠാക്കൂര്‍,സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ മു​ഷ്ഫി​ക്ക​ർ റ​ഹീം (72) ബം​ഗ്ലാ​ദേ​ശി​നു പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​നാ​ളു​ണ്ടാ​യി​ല്ല. 55 പ​ന്തി​ൽ​നി​ന്ന് എ​ട്ടു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മു​ഷ്ഫി​ക്ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ 27 റ​ൺ​സ് വീ​ത​മെ​ടു​ത്ത ത​മിം ഇ​ക്ബാ​ലും സാ​ബി​ർ റ​ഹി​മും മാ​ത്ര​മാ​ണ് മു​ഷ്ഫി​ക്ക​റി​നു പി​ന്തു​ണ ന​ൽ​കി​യ​ത്.

നായകന്‍ രോഹിത് ശര്‍മയുടേയും സുരേഷ് റെയ്‌നയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 5 ഫോറും 5 സിക്‌സുമുള്‍പ്പടെ രോഹിത് ശര്‍മ 89 റണ്‍സെടുത്തത്. 61 ബോളുകളില്‍ നിന്നാണ് രോഹിത് 89 അടിച്ചെടുത്തത്. അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് റെയ്‌ന പുറത്താകുന്പോള്‍ അക്കൌണ്ടില്‍ 47 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയേ ബാറ്റിംഗിനയക്കുകയായിരുന്നു. 27 ബോളില്‍ 35 റണ്സെടുത്ത ധവാന്‍റെ വിക്കാറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ റെയ്ന കത്തിക്കയറുകയായിരുന്നു. 5 ഫോറും 2 സിക്സുമുള്‍പ്പടെയാണ് റെയ്ന 47 റണ്സെടുത്തത്.