മഞ്ഞുപാലം തകര്‍ന്നുവീണു ; ചിത്രങ്ങള്‍ കാണാം

0
60

 

അര്‍ജന്റീനയിലെ ലോസ് ഗ്ലേഷ്യഴ്‌സ് ദേശീയ പാര്‍ക്കിലെ മഞ്ഞുപാലം തകര്‍ന്നു വീണു. ഹിമപാളിയുടെ ഭാഗമായിരുന്ന ഈ മഞ്ഞുപാലം കാണാന്‍ നിരവധിയാളുകളാണ് വന്നുകൊണ്ടിരുന്നത്. ശക്തമായ കാറ്റ് മൂലമാണ് പാലം തകര്‍ന്നതെന്ന് അധികൃതര്‍.

പാര്‍ക്കിലെ പെറിറ്റോ മൊറെനോ എന്ന ഹിമപാളിയിലാണ് മഞ്ഞുപാലം രൂപപ്പെട്ടിരുന്നത്. സമീപത്തെ കനാലില്‍നിന്ന് ഒഴുകിവരുന്ന വെള്ളം, മഞ്ഞുപാളിയുടെ അടിഭാഗത്തെ ഒഴുക്കിക്കൊണ്ടു പോയതിന്റെ ഭാഗമായാണ് മഞ്ഞിന്റെ പാലം രൂപം കൊണ്ടിരുന്നത്.

യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംനേടിയ പ്രദേശമാണ് പാലം നിന്നിരുന്ന പാറ്റഗോണിയ ഹിമപാളി. 2004 ലാണ് പാലം അവസാനമായി തകര്‍ന്നു വീണത്.