മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയാക്കും

0
65

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശമ്പളം ​ കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. മ​ന്ത്രി​മാ​രു​ടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ എം.എല്‍.എമാര്‍ക്ക് കുറഞ്ഞ ശമ്പളമെന്ന പരാതിക്ക് പരിഹാരമായി. ഇത് സംബന്ധിച്ച്‌ പഠിച്ച ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് മന്ത്രിസഭയുടെ ഭാഗിക അംഗീകാരം.

മന്ത്രിമാരുടെ ശമ്ബളം 52,000 ത്തില്‍ നിന്ന് 90,300 ആക്കാനും എം.എല്‍.എമാരുടെ ശമ്പളം 39,500 ല്‍ നിന്ന് 62,000 മായും ഉയര്‍ത്താനാണ് തീരുമാനം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബില്ല് ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. മന്ത്രിമാരുടെ ശമ്ബളം ഒരു ലക്ഷത്തി മുപ്പതിനായിരമായും എം.എല്‍.എമാരുടേത് 80,000 ആക്കണമെന്നായിരുന്നു ജയിംസ് കമ്മിറ്റി ശിപാര്‍ശ. 90,300 രൂ​പ​യാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. നി​ല​വി​ല്‍ 52,000 രൂ​പ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ ശമ്പ​ളം.